തിരുവനന്തപുരം | ഉദുമ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഒരു വോട്ടര്‍ക്ക് ഒന്നിലധികം വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ ചെന്നിത്തലയുടെ പരാതി കിട്ടിയിട്ടുണ്ട്. കള്ളവോട്ടിനെതിരെ എല്ലാ മുന്‍കരുതലുമെടുക്കുമെന്നും ടിക്കറാം മീണ പറഞ്ഞു

ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടര്‍ക്ക് ഇതേ മണ്ഡലത്തില്‍ അഞ്ച് ഇടത്ത് വോട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അതേസമയം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്ന് കുമാരി പറഞ്ഞത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.