കൊച്ചി: പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായരുടെ പുത്രനും സംഗീതസംവിധായകനുമായ മനു രമേശിന്റെ ഭാര്യ ഡോ.ഉമ (35) മനു അന്തരിച്ചു. ശക്തമായ തലവേദനയെത്തുടര്‍ന്ന് പുലര്‍ച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആണ്. എറണാകുളത്താണ് മനുവും ഉമയും താമസിക്കുന്നത്. ഇരുവര്‍ക്കും അഞ്ച് വയസായ മകളുണ്ട്. കോളേജ് അധ്യാപികയായിരുന്നു ഉമ. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. സംസ്കാരം വ്യാഴാഴ്ച്ച നടക്കും.

മലയാളത്തിലെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് മനു രമേശ്. ‘ഗുലുമാല്‍ ദ് എസ്കേപ്’, ‘പ്ലസ് ടു’, ‘അയാള്‍ ഞാനല്ല’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സം​ഗീത സംവിധായകനാണ് മനു.