തൃശൂര്‍: ചൊവ്വാഴ്​ച കണ്ണൂരിലെ സി.പി.എം ഓഫിസില്‍ പാര്‍ട്ടി ചിഹ്നത്തിന്​ മുന്നില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ ചില വാഗ്​ദാനങ്ങളും പ്രഖ്യാപനങ്ങളും ​തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനമാണെന്നും രാഷ്​ട്രീയ ലാഭത്തിന്​ ഒൗദ്യോഗിക പദവി ദുരുപയോഗമാണെന്നും ടി.എന്‍. പ്രതാപന്‍ എം.പി. ഇതുസംബന്ധിച്ച്‌​ കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷനുകള്‍ക്ക്​ പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.

വൃദ്ധ സദനങ്ങളിലെയും കെയര്‍ ഹോമുകളിലെയും അന്തേവാസികള്‍ക്ക് അവര്‍ താമസിക്കുന്നിടത്ത് വാക്​സിനേഷന്‍ സൗകര്യമൊരുക്കും, ചൂട് കൂടുതലുള്ള കാലാവസ്ഥയില്‍ 11 മുതല്‍ മൂന്നു​മണി വരെ തൊഴിലാളികളെക്കൊണ്ട് തൊഴിലുടമകള്‍ ജോലി ചെയ്യിപ്പിക്കരുത്​, അഭ്യസ്​തവിദ്യരായ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കെ-ഡെക്​സി​െന്‍റ വെബ് പോര്‍ട്ടലില്‍ പേര് രജിസ്​റ്റര്‍ ചെയ്​താല്‍ ജോലി ലഭിക്കും എന്നീ വാഗ്​ദാനങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങളുമാണ്​ മുഖ്യമന്ത്രി നടത്തിയത്​.
കോവിഡ്​ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട്​ നടത്തിയ പരാമര്‍ശങ്ങള​ും ചട്ടലംഘനമാണെന്ന്​ പരാതിയില്‍ ബോധിപ്പിച്ചതായി പ്രതാപന്‍ പറഞ്ഞു.