ഫ്രാന്‍സില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.കോട്ട്സ് ഡി ആര്‍മോര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ലാനിയന്‍ ഹോസ്പിറ്റല്‍ സെന്ററിലെ ക്ലസ്റ്ററിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. വൈറസിന്റെ വ്യാപനശേഷിയെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും, വൈറസ് വാക്സിനോടും ശരീരത്തിലെ ആന്റിബോഡികളോടും എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ആരോഗ്യ വിദഗ്ധര്‍ പങ്കുവെയ്ക്കുന്നു.

ഇതിനെത്തുടര്‍ന്ന് രാജ്യത്ത് ആള്‍ക്കൂട്ട നിയന്ത്രണം, വാക്സിനേഷന്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായി പാരിസ് ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയേയും മറ്റു അന്താരാഷ്ട്ര മെഡിക്കല്‍ സംഘടനകളേയും അറിയിച്ചു.