കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ എയര്‍ഇന്ത്യ എക്സ്പ്രസ് അപകടത്തിെന്റ അന്വേഷണ റിപ്പോര്‍ട്ട് നീളുന്നു. അന്വേഷണസംഘത്തിന് നീട്ടി നല്കിയ സമയപരിധിയും അവസാനിച്ചു.
ജനുവരി 13ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു േകന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ വിമാനനിര്‍മാണ കമ്ബനിയായ ബോയിങ്ങില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നെന്ന പേരില്‍ രണ്ട് മാസത്തേക്ക് കൂടി സമയം നീട്ടി നല്കി.
ഇൗ കാലാവധിയും മാര്‍ച്ച് 13ന് അവസാനിച്ചു. ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റ് 13നാണ് വ്യോമയാന മന്ത്രാലയം അപകടം വിശദമായി അന്വേഷിക്കാന്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.െഎ.ബി) അഞ്ചംഗ സംഘെത്ത നിയോഗിച്ചത്.
റിപ്പോര്‍ട്ട് വൈകുന്നതിനാല്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതും നീളുകയാണ്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വ്യോമയാന മന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്താവള അതോറിറ്റിയും തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു മാസത്തോളമായി. ഇതുവരെ ഡി.ജി.സി.എ അനുമതി നല്‍കിയിട്ടില്ല. അപകടത്തിെന്റ പ്രാഥമിക റിപ്പോര്‍ട്ടും പുറത്ത് വിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.