ജിദ്ദ: സൗദി അറേബ്യയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതോടൊപ്പം ചികിത്സയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. തിങ്കളാഴ്ച പുതുതായി 354 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 204 പേര് മാത്രമാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതല്‍ രോഗികള്‍ വര്‍ധിക്കുന്നത് തലസ്ഥാന നഗരമായ റിയാദിലാണ്. ചൊവ്വാഴ്ച മക്കയിലും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.
ചികിത്സയിലുണ്ടായിരുന്നവരില്‍ അഞ്ച് പേര് കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,83,106 ആയി. ഇവരില്‍ 3,73,130 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6578 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,398 പേര് നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 560 പേരുടെ നില ഗുരുതരമാണ്.