കോട്ടയം: : മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച്‌ ലതികാ സുഭാഷ് രംഗത്ത്. സിപിഎമ്മുമായി ലതിക സുഭാഷ് ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയ ലതിക ആരോപണം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുകയും ചെയ്തു.

തലമുണ്ഡനം താന്‍ ചെയ്തത് മറ്റെന്തോ ആവശ്യത്തിനാണ് എന്ന് പറഞ്ഞ മുല്ലപ്പളി ജനങ്ങളോട് മറുപടി പറയണമെന്നും തന്‍റെ സഹപ്രവര്‍ത്തകയെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നപ്പോള്‍ മുല്ലപ്പള്ളി വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ലതിക സുഭാഷ് പറഞ്ഞു. പല നേതാക്കളും ഇത്തവണ പ്രതീക്ഷ തന്നിരുന്നുവെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാതിരുന്ന ലതിക സുഭാഷ് നേരത്തെ അറിയിച്ചിരുന്നു.