യു.എ.ഇ. ജനസംഖ്യയുടെ 50 ശതമാനത്തിലേറെ പേര് കോവിഡ് വാക്സിന് സ്വീകരിച്ചു. 70 ശതമാനത്തിലേറെ പ്രായമായവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വാക്സിന് നല്‍കിയിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 205 കേന്ദ്രങ്ങളിലൂടെ ഇതുവരെ 70 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,746 ഡോസ് വാക്സിന് കൂടി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
അതേസമയം യു.എ.ഇ.യില്‍ 2018 പുതിയ കോവിഡ് കേസുകള്‍കൂടി സ്ഥിരീകരിച്ചു. നാലുപേര്‍കൂടി രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 2651 പേര്‍കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണം 1406. ആകെ വൈറസ് ബാധിച്ച 4,30,313 പേരില്‍ 4,10,736 പേരും രോഗമുക്തി നേടി.