നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാക്കിയുള്ള ഏഴ് സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും.
ടി.സിദ്ദിഖ് കല്പറ്റയിലും വി.വി.പ്രകാശ് നിലമ്ബൂരും ഫിറോസ് കുന്നംപറമ്ബില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും. പട്ടാമ്ബിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും. യുഡിഎഫ് പിന്തുണ നല്കിയാല് സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു.
ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്ബെ തവനൂരില്‍ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്ബില്‍ രംഗത്ത് എത്തിയിരുന്നു. എടപ്പാള്‍ വട്ടംകുളത്ത് നിന്നാരംഭിച്ച യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു.
വട്ടിയൂര്‍ക്കാവില്‍ വീണ, വിഷ്ണുനാഥ് കുണ്ടറയില്‍, സിദ്ദിഖ് കല്പറ്റയില്; കോണ്‍ഗ്രസ് പട്ടികയായി
