ബംഗാളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിടവാങ്ങാന്‍ ഇനി 45 ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പരാജയപ്പെടുമെന്നും ബി.ജെ.പി വന്‍ വിജയത്തോടെ സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബംഗാളില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി 45 ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. മെയ് രണ്ടിന് ശേഷം തൃണമൂല്‍ വിടവാങ്ങും എന്നത് തീര്‍ച്ചയാണെന്നും. ജയ് ശ്രീരാം വിളി മമതയ്ക്ക് വെറുപ്പുള്ളതാണെങ്കിലും താന്‍ ഇവിടെ വന്നപ്പോള്‍ എല്ലാവരും തന്നെ വരവേറ്റത് ജയ് ശ്രീരാം മുഴക്കിക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്ഷേത്ര ദര്‍ശനവുമായി നടക്കുന്ന മമതയെയും രാഹുലിനെയും അദ്ദേഹം പരിഹസിച്ചു. 2014 ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുന്‍പ് വരെ ക്ഷേത്ര ദര്‍ശനം നടത്തുന്നത് മതേതരത്വത്തിന് എതിരാണെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മമത ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും വരെ ക്ഷേത്ര ദര്‍ശനം നടത്തുന്നു. ഇത് രാജ്യത്ത് വന്ന മാറ്റമാണെന്നും ബിജെപിയുടെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മമതയും രാഹുലും വരെ ഇപ്പോള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നു, ഇത് രാജ്യത്ത് വന്ന മാറ്റം, ബിജെപിയുടെ നേട്ടം; യോഗി ആദിത്യനാഥ്
