ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ന്‍റെ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ജേ​താ​വ് നോ​ബി സ്റ്റി​ല്‍​സ്(78) അ​ന്ത​രി​ച്ചു. ദീ​ര്‍​ഘ​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1966ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ ഇം​ഗ്ലീ​ഷ് ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു സ്റ്റി​ല്‍​സ്‍.

1966ലെ ​ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​നാ​യി എ​ല്ലാം ക​ളി​ക​ളി​ലും ഇ​റ​ങ്ങി​യ താ​ര​മാ​ണ് സ്റ്റി​ല്‍​സ്. 1960 മു​ത​ല്‍ 1971 വ​രെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ആ​യി ക​ളി​ച്ചു. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ​ത്തെ യൂ​റോ​പ്യ​ന്‍ കി​രീ​ട നേ​ട്ട​ത്തി​ലും പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച താ​ര​മാ​ണ്.