ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മാര്‍ക്ക് വുഡിന്റെ ബൗളിംഗിന് മുന്നില്‍ പിടിച്ച് നില്ക്കുവാന് ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ 24 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. കെഎല്‍ രാഹുല്‍ വീണ്ടും പൂജ്യത്തിന് പുറത്തായപ്പോള്‍ രോഹിത് ശര്‍മയെയും (15) മാര്‍ക്ക് വുഡ് പുറത്താക്കി. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന് കിഷനെ (4) ക്രിസ് ജോര്‍ദാന്‍ പുറത്താക്കി.
നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും റിഷഭ് പന്തും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പന്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 20 പന്തില്‍ 25 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്.
ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; കോഹ്ലിയ്ക്ക് അര്‍ധ സെഞ്ച്വറി
