ഐപിഎല്ലില്‍ കിംഗ്‌സ് ഇലവണ്‍ പഞ്ചാബിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.

മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തതാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ സ്മിത്ത് വരെ നിര്‍ണായക മത്സരത്തില്‍ ഫോം വീണ്ടെടുത്തു. ഉത്തപ്പ (30) ബെന്‍ സ്റ്റോക്‌സ് (50), സഞ്ജു സാംസണ്‍ (48), സ്മിത്ത് (31), ജോസ് ബട്ലര്‍ (22) എന്നിവരെല്ലാം മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

ക്രിസ് ഗെയ്ലിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിലാണ് പഞ്ചാബ് 185 റണ്‍സെടുത്തത്. ഗെയ്ല്‍ 63 പന്തുകളില്‍ നിന്നും 99 റണ്‍സെടുത്തു. എട്ട് സിക്‌സും ആറു ഫോറുമാണ് ഗെയ്ലിന്റെ ബാറ്റില്‍നിന്ന് പിറന്നത്.