തിരുവനന്തപുരം: തര്‍ക്കത്തിലുള്ള അഞ്ചിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കാനാണ് സാധ്യത. പട്ടാമ്ബി, ധര്‍മ്മടം എന്നിവിടങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഇതില്‍ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മല്‍സരിക്കുന്നുണ്ട്. അവരെ പിന്‍തുണക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. യുഡിഎഫ് പിന്തുണ അവര്‍ സ്വീകരിച്ചിട്ടുണ്ട്.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി വീണ എസ് നായര്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്നു. സോഷ്യോളജിയില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയാണ്. മീഡിയ രംഗത്തും വീണ സജീവമാണ്.