ഹരിപ്പാട്: വീടിന്‍റെ ഒന്നാം നിലയില്‍ നിന്നും കാല്‍ വഴുതി വീണു പരിക്കേറ്റ മത്സ്യതൊഴിലാളി മരിച്ചു. മുതുകുളത്ത് പെരുമ്പള്ളി പുത്തന്‍പറമ്ബില്‍ പരേതനായ പീതാംബരന്‍റെ മകന്‍ സുനില്‍ (43) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. പെയിന്‍റിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന സുഹൃത്തിനെ കണ്ടു സംസാരിക്കാനായി മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.

മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. ഒന്നാം നിലയിലെ ഷെയ്ഡില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ സുനിലിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.