കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍.സി.പിയില്‍ ചേരും. എന്‍.സി.പി ദേശീയ നേതാവ് ശരത് പവാറുമായി ചാക്കോ കൂടിക്കാഴ്ച നടത്തും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോ ഇടത് മുന്നണിക്കായി പ്രചരണത്തിനിറങ്ങിയേക്കും. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളുമായും പി.സി ചാക്കോ ചര്‍ച്ച നടത്തും.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ ആകില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.