കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ഒക്ടോബര്‍ 30നു (വെള്ളി) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 6,221 പരിശോധനകള്‍ നടത്തിയതില്‍ 671 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 727 പേര്‍ ഇന്നു രോഗ മുക്തരായി. ചികിത്സയിലായിരുന്ന ആറു പേര്‍ ഇന്നു മരിക്കുകയും ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 125,337 ആയി ഉയര്‍ന്നു. 911,354 പരിശോധനകളാണ് രാജ്യത്ത് ഇതുവരെയായി നടത്തിയത്. 116,202 പേര്‍ രോഗമുക്തി നേടി. 773 പേര്‍ രോഗം ബാധിച്ചു മരിച്ചു. 8,362 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ 108 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു