ഒമാനില്‍ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തുടരുന്ന എണ്ണവിലയിടിവിന് ഒപ്പം കോവിഡ് മഹാമാരിയെ തുടര്‍ന്ന് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടച്ചതുമാണ് തൊഴില്‍ നഷ്ടത്തിന് കാരണം.

ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്സ് യൂനിയെന്‍റ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 6341 സ്വദേശി തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. 120 കമ്പനികളില്‍ നിന്നാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് 1971 പരാതികളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്.