കൊച്ചി: പ്രശസ്ത നടി കാജല്‍ അഗര്‍വാള്‍ ‘പിരാമല്‍ ലാക്‌ടോ കലാമൈന്‍’ ബ്രാന്‍ഡ് അംബാസഡറായി. പിരാമല്‍ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ഡിവിഷന്റെ പ്രധാന ചര്‍മ സംരക്ഷണ ബ്രാന്‍ഡാണ് ലാക്‌ടോ കലാമൈന്‍.

ഓയില്‍ കണ്‍ട്രോള്‍ ലോഷനുകള്‍, സണ്‍സ്‌ക്രീന്‍, ഫെയ്സ്വാഷ്, ഫേഷ്യല്‍ വൈപ്പുകള്‍ തുടങ്ങി ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി പിരാമലിന്റെ ലാക്‌ടോ കലാമൈന്‍ ബ്രാന്‍ഡില്‍ ഉള്‍പ്പെടുന്നു. അധിക എണ്ണ ആഗിരണം ചെയ്യുന്നതിനൊപ്പം മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ്, വരണ്ട ചര്‍മം, കറുത്ത പാടുകള്‍ എന്നിവ പോലുള്ള എണ്ണമയമുള്ള ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നതാണ് ഈബ്രാന്‍ഡിലെത്തുന്ന ഉത്പന്നങ്ങള്‍.

ദശലക്ഷക്കണക്കിന് വിശ്വസ്തരായ ഉപഭോക്താക്കളുള്ള ലാക്‌ടോ കലാമൈന്‍ നല്‍കുന്ന സവിശേഷമായ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമ്ബുഷ്ടമാക്കുന്നതിനും കമ്ബനി പതിജ്ഞാബദ്ധമാണെന്ന് പിരാമല്‍ ഫാര്‍മ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ നന്ദിനി പിരാമല്‍ പറഞ്ഞു. ചര്‍മസംരക്ഷണ വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പിരാമലിന്റെ ലാക്‌ടോ കലാമൈന്‍ തയാറെടുക്കുകയാണെന്നും നന്ദിനി പിരാമല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ വ്യക്തിപരമായി ഉപയോഗിച്ച ഒരു വിശ്വസനീയമായ ഉല്‍പ്പന്നമായ ലാക്‌ടോ കലാമൈനുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. കുറഞ്ഞ പരിശ്രമത്തോടെ കാലാതീതമായ സൗന്ദര്യം പ്രാപ്തമാക്കുന്നതിന് സ്ത്രീകള്‍ അവരുടെ ദൈനംദിന സൗന്ദര്യവ്യവസ്ഥയെ എങ്ങനെ കാണുന്നുവെന്ന് പുനര്‍നിര്‍വചിക്കാനുള്ള ബ്രാന്‍ഡിന്റെ കാഴ്ചപ്പാടിനെ തിരിച്ചറിയുന്നു,’ ലാക്‌ടോ കലാമൈനുമായുളള ബന്ധത്തെക്കുറിച്ച്‌ സംസാരിച്ച നടി കാജല്‍ അഗര്‍വാള്‍ പറഞ്ഞു