തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. ഇത്തരം ഒരു അവസരം തനിക്ക് നല്‍കിയതിന് നന്ദിയുണ്ടെന്നും കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇതിന് കാരണക്കാരായ ദൈവത്തിനും കുടുംബത്തിനും ബിജെപി നേതാക്കള്‍ക്കും നന്ദി. പൊതുരംഗത്ത് മുപ്പത് വര്‍ഷമായി ഉണ്ടെങ്കിലും രാഷ്ട്രീയത്തില്‍ മെംബര്‍ഷിപ്പ് എടുക്കുന്നതു തന്നെ ഈ അടുത്താണ്. തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നുപോയിട്ടുണ്ട്.

മെച്ചപ്പെട്ട ജീവിതം എന്ന വിഷയമാണ് ഞാന്‍ ഇവിടെ തുറന്നുകാണിക്കാന്‍ ആഗ്രഹിക്കുന്നത്. ശംഖുമുഖം തുറമുഖത്തിന്റെ അവസ്ഥ തന്നെ ഉദാഹരണം. വികസനങ്ങള്‍ ഉണ്ടാകുന്നില്ല. കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടുകൊണ്ടുവരാന്‍ ശ്രമിക്കും.’-കൃഷ്ണകുമാര്‍ പറഞ്ഞു.