വാകത്താനം – ഞാലിയാകുഴി ടൗണിനടുത്ത് ജനവാസ കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന ബിൻ്റുമിൻ പ്ലാൻ്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവാസികൾ പ്രക്ഷോഭത്തിലേക്ക് .പ്ലാൻ്റിൽ നിന്നും പുറത്തു വരുന്ന മാലിന്യപുകയും രൂക്ഷഗന്ധവും സമീപ പ്രദേശത്തെ ജനജീവിതം ദു:സ്സഹമാക്കുന്നു. പ്ലാൻ്റിനെതിരെ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട്‌ സമരത്തിനൊരുങ്ങുകയാണ് ജനകീയ സമിതി.
രാജു മാത്യു ചെയർമാനായും ,ശശികുട്ടൻ വാകത്താനം കൺവീനറായും ,ടെസിയ അനിൽ സെക്രട്ടറിയായും 51 അംഗ സമര സമിതി സമര പരിപാടികൾ സംഘടിപ്പിക്കും.
സേവ് കേരള ഫോറം സംസ്ഥാന നേതാക്കളായ അഡ്വ.വിനോ വാഴയ്ക്കൽ ,അനിൽ കുമാർ മുള്ളനളയ്ക്കൽ ,ടി.എസ്സ് .അൻസാരി , നേറ്റീവ് ക്രിസ്ത്യൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ഷിബു പാറക്കടവൻ തുടങ്ങിയവരും സമരങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.