പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചു വന്ന രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു.

എട്ട് വയസു മുതല്‍ പതിനൊന്ന് വയസു വരെ മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ വന്നിരുന്ന പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ നാല്‍പ്പത്തിയാറുകാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്‍്റെ സംശയെത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വനിതാ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലും പരിശോധയിലുമാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോലീസ് കണ്ടെത്തിയത്.