ഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാംസേതുവില്‍ പുരാവസ്തു ഗവേഷകന്റെ റോളില്‍ അക്ഷയ് കുമാര്‍ എത്തുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗിനായി അയോദ്ധ്യയിലേക്ക് തിരിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം. താരത്തോടൊപ്പം സംവിധായകനായ അഭിഷേക് ശര്‍മയും, ക്രിയേറ്റീവ് സംവിധായകനായ ചന്ദ്രപ്രകാശ് ദ്വിവേദിയും മാര്‍ച്ച്‌ 18 ന് അയോദ്ധ്യയിലെത്തും. ചിത്രത്തിന്റെ മുഹൂര്‍ത്ത ഷോട്ട് ജന്മഭൂമിയില്‍ വെച്ചായിരിക്കും ചിത്രീകരിക്കുന്നത്.

രാംസേതുവിന്റെ ചിത്രീകരണം അയോദ്ധ്യയില്‍ വെച്ച്‌ തന്നെ തുടങ്ങണം എന്ന ആശയം മുന്നോട്ട് വെച്ചത് ദ്വിവേദിയായിരുന്നു. ‘രാംസേതു യാത്രയുടെ ചിത്രീകരണം തുടങ്ങാ൯ രാമ ജന്മഭൂമിയേക്കാള്‍ നല്ല മറ്റൊരു സ്ഥലം ഇല്ല,’ ദ്വിവേദി പറയുന്നു.

ചിത്രത്തിയ അക്ഷയ് പുതിയൊരു വേഷത്തിലാകും പ്രത്യക്ഷപ്പെടുകയെന്ന് സംവിധായക൯ ശര്‍മ പറയുന്നു. ‘ഒരു പുരാവസ്തു ഗവേഷകന്റെ റോളിലാണ് അക്ഷയ് അഭിനയിക്കുന്നത്. രാജ്യത്തെയും രാജ്യാന്തര തലത്തിലും പ്രവര്‍ത്തിക്കുന്ന ഇത്തരം ഗവേഷകരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഇത്തരം ഒരു റോള്‍ തെരെഞ്ഞെടുത്തത്. ആരാധകര്‍ക്ക് കഥാപാത്രമെന്ന നിലയിലും റോളിലും പുതിയ അവതാരത്തെയാണ് ലഭിക്കുക,’ ശര്‍മ പറയുന്നു.

ജാക്വലി൯ ഫൊര്‍ണാണ്ഡെസ്, നുഷ്രത്ത് ബറൂച്ച തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘ശക്തമായ, സ്വതന്ത്ര സ്ത്രീ കഥാപാത്രങ്ങളെയാണ് ഇരുവരും അതവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടുന്നില്ല, ‘ ശര്‍മ പറയുന്നു.