കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ അറിയിച്ചതോടെ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

രമ മത്സരിക്കാത്ത സാഹചര്യത്തില്‍ വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആര്‍എംപിയുടെ തീരുമാനം. എന്നാല്‍ വേണുവിന് പിന്തുണ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെയും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും. ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി. യുഡിഎഫിന്റെ പ്രകടനപത്രിക ശനിയാഴ്ച പുറത്തിറക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു