തിരുവനന്തപുരം: ഐഎസ്‌ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. മലപ്പുറം ചേളാരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡണ്ട് എം ഹനീഫ ഹാജിയുടെ വീട്ടില്‍ എന്‍ഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂര്‍ താണെയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. എന്‍ഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്താനെത്തുന്നത്.

കേരളത്തിനൊപ്പം ദില്ലിയില്‍ ജാഫ്രാദിലും, ബാംഗ്ലൂരില്‍ രണ്ട് ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഐഎസ്‌ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.