ന്യൂഡല്‍ഹി: മാസ്ക് ധരിക്കുന്നതിനെ കോവിഡ് വാക്സിന് പോലെ കണക്കാക്കണമെന്ന് ഡല്‍ഹി ആേരാഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍. ഉത്സവകാലം അടുത്തുവരികയും രാജ്യ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന അവസരത്തില്‍ അണുബാധകളും മരണങ്ങളും കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മാസ്ക് ധരിക്കുന്നതിന്‍െറ ഗുണം ലോക്ഡൗണിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”നമ്മള് ലോക്ഡൗണ്‍ നടപ്പാക്കിയപ്പോള്‍ കേസുകള്‍ കുറഞ്ഞില്ല. നൂറ് ശതമാനം ആളുകളും മാസ്ക് ധരിക്കുകയാണെങ്കില്‍ കോവിഡ് 19നെ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താം. മാസ്ക് ധരിക്കുന്നതിന്‍െറ ഗുണം ഒരു ലോക്ഡൗണിന്‍െറ അത്രയും തന്നെയാണ്. ഒരു വാക്സിന് ലഭിക്കുന്നതുവരെ മാസ്കുകളെ വാക്സിനുകളായി കണക്കാക്കണം.” -സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു.
വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍ മാസ്ക് ധരിക്കുന്നത് വായു മലിനീകരണത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു.