തിരുവനന്തപുരം: ലതിക സുഭാഷിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ്. മുണ്ഡനം ചെയ്ത മുടി വളരും, എന്നാല്‍ പാര്‍ട്ടിക്കുണ്ടായ അപമാനം ആര് മാറ്റുമെന്ന് ലാലി വിന്‍സന്റ് ചോദിച്ചു. പക്വമതിയായ ലതിക സുഭാഷ്, പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് കാലത്തു പ്രതിരോധത്തിലാക്കുകയാണുണ്ടായത്. എല്ലാ കാലത്തും സ്ത്രീകള്‍ക്ക് പ്രതിനിധ്യം നല്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കെ.പി.സി.സി ആസ്ഥാനത്തു ലതിക സുഭാഷ് നടത്തിയ സംഭവങ്ങളെ പുച്ഛത്തോടെ കാണുന്നതായും ലാലി വിന്‍സെന്റ് പറഞ്ഞു.
ലതികയുടെ പ്രവൃത്തി എതിരാളികള്‍ ആയുധമാക്കി. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ സമ്മര്‍ദത്തിലാക്കുക മാത്രമാണ് അവര്‍ ചെയ്തത്. ലതികയെയും ഭര്‍ത്താവിനെയും കോണ്‍ഗ്രസ് വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടെന്നും ലാലി പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആദ്യം പാര്‍ട്ടിക്കകത്ത് പറയുകയാണ് വേണ്ടതെന്ന് ചില വനിതാ നേതാക്കളും പറഞ്ഞു. ലതിക സുഭാഷിന് സീറ്റ് ലഭിക്കാത്തതില്‍ ദുഖമുണ്ടെന്ന് പറഞ്ഞ എം.എം ഹസന്, പ്രതിഷേധിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും കുറ്റപ്പെടുത്തി.