എംപി സ്ഥാനം രാജിവെച്ചല്ല താന്‍ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പിന് ശേഷമേ എംപി സ്ഥാനം രാജിവെക്കുകയുള്ളൂ. വിജയിച്ചുകഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പ് പിന്നീടാവും ഉണ്ടാവുകയെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അക്രമ രാഷ്ട്രീയത്തിനെതിരെ വെല്ലുവിളിയുയര്‍ത്തിയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ മത്സരിച്ചിരുന്നു. നാല്‌പേര്‍ ജയിച്ചു. അത് എല്ലാപാര്‍ട്ടിക്കാരും ചെയ്യുന്നതാണ്. ഇത്തവണ വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടമാണ്. നേമം ഒരിക്കലും ഒരു ഉറച്ച സീറ്റല്ല. വടകരയും യുഡിഎഫിന്റെ ഉറച്ച സീറ്റല്ല. ജനങ്ങള്‍ക്ക് കാര്യങ്ങളറിയാം’, കെ മുരളീധരന്‍ പറഞ്ഞു.