കണ്ണൂര്‍ | ധര്‍മ്മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്ക് കലക്ടറേറ്റിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ക്ക് മുമ്ബാകെയാണ് പത്രിക സമര്‍പ്പണം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ ശേഷം എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കലക്ടറേറ്റിലേക്ക് എത്തുക. പതിനൊന്നരക്ക് കണ്ണൂര്‍ സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രനും കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. പാലായിലെ സ്ഥാനാര്‍ഥി ജോസ് കെ മാണിയും ഇന്നാണ് പത്രിക സമര്‍പ്പിക്കുന്നത്.

പാലക്കാട് ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. തൃത്താല, നെന്മാറ, മലമ്ബുഴ, കോങ്ങാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തരൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിക്കുക.