മുംബൈ: ഒരുമിച്ച് ഭരിക്കുമ്പോഴും ബി.ജെ.പിയുടെ മുന്നേറ്റത്തെ അംഗീകരിച്ചു കൊണ്ടുള്ള ശരദ് പവാറിന്റെ നീക്കം കോൺഗ്രസ്സിന് തിരിച്ചടിയാകുന്നു. അസമിൽ കോൺഗ്രസ്സിന് ഇനി ഒരിക്കലും അധികാരത്തിലേറാൻ സാധിക്കില്ലെന്നും ബി.ജെ.പി ശക്തമായ ഭൂരിപക്ഷത്തോടെ അധികാത്തിലെത്തുമെന്നുമാണ് ശരദ് പവാർ വിലയിരുത്തിയത്. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും കോൺഗ്രസ്സി നുമൊപ്പം സഖ്യത്തിലാണ് എൻ.സി.പി.

‘അസമിൽ കോൺഗ്രസ്സിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ നില ശക്തമാണ്. കേന്ദ്രം ഭരിക്കുന്നത് ഉപയോഗപ്പെടുത്തിയുള്ള നീക്കം സംസ്ഥാനത്തെ ഭരണം നിലനിർ ത്താൻ അവർക്ക് സഹായകമാണ്. എന്നാൽ ഈ മുൻതൂക്കം മറ്റിടങ്ങളിൽ ഉണ്ടാവാനിടയില്ല.പശ്ചിമബംഗാളിൽ മമത ബാനർജി അധികാരത്തിലേറണമെന്നു തന്നെയാണ് എൻ.സി.പി ആഗ്രഹിക്കുന്നത്.’ ശരദ് പവാർ പറഞ്ഞു.

മുൻ കോൺഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന്റെ കോൺഗ്രസ്സ് വിരുദ്ധ പ്രസ്താവന മഹാരാഷ്ട്രയേക്കാൾ അസമിലെ കോൺഗ്രസ്സിന്റെ പ്രചാരണ ത്തിനെ നന്നായി ബാധിക്കുമെന്ന് ബി.ജെ.പി പറഞ്ഞു.