തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. കാട്ടൂർ സ്വദേശി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

വൈകീട്ടോടെയായിരുന്നു സംഭവം. കാട്ടൂർ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ദർശനും സംഘവുമാണ് കൊലനടത്തിയത്. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവർ ഒളിവിലാണ്.