ചലച്ചിത്ര താരം ഖുഷ്ബു തമിഴ്നാട്ടില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. ചെന്നൈ സെന്‍ട്രലിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നിന്നാണ് ഖുഷ്ബു ജനവിധി തേടുക. നേരത്തെ ഖുഷ്ബു സ്ഥനാര്ത്ഥിയാകില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 സീറ്റുകളിലാണ് ബി.ജെ.പി തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റടക്കം ജനവിധി തേടുന്നുണ്ട്. അണ്ണാഡിഎംകെയൊടൊപ്പം സഖ്യമായാണ് ബി.ജെ.പി മത്സരിക്കുന്നത്.
കോയമ്ബത്തൂര്‍ സൗത്തില്‍ വനതി ശ്രീനിവാസനാണ് മത്സരിക്കുന്നത്. ഇവിടെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി കമല്‍ഹാസനും മത്സരിക്കുന്നുണ്ട്. ധരംപുരയില് നിന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുഗന് ജനവിധി തേടുന്നത്. മുതിര്‍ന്ന നേതാവ് എച്ച് രാജ കരൈകുഡിയില് നിന്ന് ജനവി തേടും.
നേരത്തെ ചെപ്പോക്ക് നിയമസഭാ മണ്ഡലത്തില്‍ നടി ഖുഷ്ബു മത്സരിക്കുെമന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നല്‍കിയതോടെയാണ് ഖുഷ്ബുവിന്റെ സാധ്യത അവസാനിക്കുകയായിരുന്നു. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണിത്. മണ്ഡലത്തില്‍ ഖുഷ്ബു വലിയ തോതില്‍ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ, പിഎംകെയ്ക്ക് കൈമാറിയത്.