തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി വന്‍ വിജയം നേടുമെന്ന് കുമ്മനം രാജശേഖരന് . നേമത്ത് ജനം താമരയെ കൈവിടില്ല. നേമത്ത് ഇനിയും താമര വിരിയും. എതിരാളികള്‍ക്ക് പരാജയ ഭീതിയാണ്. മുരളീധരന് വടകര എം പി സ്ഥാനം രാജി വെച്ചിട്ട് മത്സരിക്കാന്‍ വരട്ടെ. ഭീരുത്വം എന്തിനാണെന്നും കുമ്മനം ചോദിച്ചു. നേമം കേരളത്തിന്റെ ഗുജറാത്ത് എന്ന പറഞ്ഞത് വികസന അര്‍ത്ഥത്തിലാണെന്നും വികസനത്തില്‍ ഗുജറത്തുമായി താരതമ്യം ചെയ്യട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും കുമ്മനം പറഞ്ഞു. നേമത്തെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയെ അനുകൂലിച്ചു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.