മലയാള സിനിമയില്‍ വളരെക്കാലം തിളങ്ങിനിന്ന, ഇന്നും പ്രേക്ഷകരുടെ ഇഷ്ടടതാരമായ നായിക സംയുക്ത വര്‍മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് , ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ സംയുക്ത മലയാളികളുടെ പ്രിയ താരമായി മാറി. സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തുന്നത്. നടന്‍ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനില്‍ എത്താറുണ്ട്.

താരം മികച്ച ഒരു യോ​ഗാ വിദഗ്ധ കൂടിയാണ് . യോഗ ചെയ്യുന്നതിന്‍്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇടക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ യോ​ഗ മുറയാണ് സംയുക്ത വീഡിയോയിലൂടെ പങ്കുവെക്കുന്നത്.

‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉര്‍ധവ ധനുരാസനത്തിലേക്ക് മടങ്ങുക’, എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെക്കുന്നത് . ഏകദേശം 15 വര്‍ഷത്തോളമായി സംയുക്ത യോ​ഗ അഭ്യസിക്കാന്‍ തുടങ്ങിയിട്ട് . മൈസൂരില്‍ നിന്നാണ് സംയുക്ത യോ​ഗയില്‍ മികച്ച പരിശീലനം നേടിയെടുത്തത്.