നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അസാധ്യമായ സാധ്യതയെന്ന് തിരുവനന്തപുരത്ത് നിന്ന് ജനവിധി നേടുന്ന കൃഷ്ണകുമാര്‍ പ്രതികരിച്ചു.

‘തെരഞ്ഞെടുപ്പിന് ഇനി കുറച്ചുദിവസങ്ങള്‍ മാത്രമേയുള്ളൂ. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കും. ശ്രീധരന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. നിലവില്‍ തിരുവനന്തപുരത്ത് വികസനമില്ലാത്ത അവസ്ഥയാണ്. നല്ല റോഡുകള്‍ ഉണ്ടെങ്കിലും എടുത്തുകാണിക്കാന്‍ കഴിയുന്ന വികസനമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം ബൈപ്പാസാണ് എടുത്തുപറയാന്‍ കഴിയുന്ന ഒന്ന്. വികസനമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ബിജെപിയുടെ കൂടെ നേരെ പോകാമെന്ന്’ കൃഷ്ണകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടുവന്ന പന്തളം പ്രതാപന്‍ അടൂരിലും ഡിവൈഎഫ്‌ഐ നേതാവ് കെ സഞ്ജു മാവേലിക്കരയിലും ജനവിധി തേടും. കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും