കരുത്തനായ കര്‍മയോഗിയെ കളത്തിലിറക്കി ബിജെപി. ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഏലാട്ടുവളപ്പില്‍ ശ്രീധരന് മെട്രോമാനായി മാറിയത്. അത്ര എളുപ്പമായിരുന്നില്ല ഇതൊന്നും. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇവയൊക്കയും അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്.
കൊച്ചിയില്‍ മെട്രോ എന്ന ആശയം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചന വന്നപ്പോള്‍, ആ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ശ്രീധരനെക്കാള്‍ യോജിക്കുന്ന മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സമയത്തും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പതിവുപോലെ സമചിത്തതയോടെ ആയിരുന്നു ശ്രീധരന് വിഷയത്തെ കൈകാര്യം ചെയ്തത്.
സസ്പെന്‍സ് ത്രില്ലായി ഇ ശ്രീധരന് ബിജെപി എന്ന പ്രമുഖ പാര്‍ട്ടിയിലേക്ക് ചേര്‍ന്നത് കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കക്ക് കൂടുതല്‍ തലവേദനയായി മാറി. എന്നാല്‍ സമചിത്തപരമായ തീരുമാനമാണ് മെട്രോമാന് സ്വീകരിച്ചത്. ബിജെപി സ്ഥാനാര്ഥിക പട്ടിക പുറത്ത് വന്നപ്പോള്‍ പാലക്കാടിന് വികസനത്തിന്റെ പാലം സൃഷ്ട്ടിക്കാന്‍ ഇ ശ്രീധരന് കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ബിജെപി തെളിയിച്ചത്. എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിറ്റി അദ്ദേഹത്തിന്റെ പേരു മാത്രമാണു കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിനു നല്‍കിയതെന്നാണു വിവരം. സംഘടനാ നിര്‍ദേശമനുസരിച്ചു ശ്രീധരന്റെ മത്സരത്തിനായി ബിജെപി നേതൃത്വം തയാറെടുപ്പ് ആരംഭിച്ചു. ഇതോടെ പാലക്കാട്ടെ മത്സരം ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടും. മത്സരിക്കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ നഗരമണ്ഡലങ്ങളായ തൃപ്പൂണിത്തുറയും തൃശൂരുമാണു പാര്‍ട്ടി നേതൃത്വം പരിഗണിച്ചത്.