ന്യൂഡല്‍ഹി: പുതുമയുള്ളതും യുവാക്കള്‍ക്ക്​ മൂന്‍തൂക്കം നല്‍കുന്ന പട്ടികയാണ്​ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്​. 92 സീറ്റുകളില്‍ മത്സരിക്കു​ന്നുണ്ടെങ്കിലും 86 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ്​ പ്രഖ്യാപിച്ചത്​.

55 ശതമാനത്തിലേറെ പുതുമുഖങ്ങള്‍ക്കാണ്​ ഈ ലിസ്റ്റില്‍ ​പ്രാധാന്യം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. 25നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ 46 പേര്‍, 51 മുതല്‍ 60 വരെ പ്രായത്തില്‍ 22 പേര്‍. 60 നും 70 ന്​ ഇടയില്‍ 15 പേര്‍, എഴുപതിനു മുകളില്‍ മൂന്നുപേര്‍ മാത്രമാണ്​ പട്ടികയില്‍ ഇടം പിടിച്ചത്​.