തിരുവനന്തപുരം:ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല, രണ്ടിടത്ത് മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രയപ്പെട്ട മണ്ഡലങ്ങളാണ്. കുറഞ്ഞ വോട്ടിന് തോറ്റ മഞ്ചേശ്വരത്ത് ഇത്തവണ ജയിക്കാനാകുമെന്നും കോന്നിയോട് വൈകാരിക അടുപ്പമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് ജനം താമരയെ കൈവിടില്ല. നേമത്ത് ഇനിയും താമര വിരിയും. എതിരാളികള്‍ക്ക് പരാജയ ഭീതിയാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. മുരളീധരന് വടകര എം പി സ്ഥാനം രാജി വെച്ചിട്ട് മത്സരിക്കാന്‍ വരട്ടെ. ഭീരുത്വം എന്തിനാണെന്നും കുമ്മനം ചോദിച്ചു. നേമം കേരളത്തിന്റെ ഗുജറാത്ത് എന്ന പറഞ്ഞത് വികസന അര്‍ഥത്തിലാണെന്നും വികസനത്തില്‍ ഗുജറാത്തുമായി താരതമ്യം ചെയ്യട്ടെ എന്നും കുമ്മനം പറഞ്ഞു.
അതേസമയം ഇരിങ്ങാലക്കുടയില്‍ മികച്ച വിജയം നേടുമെന്ന് ജേകബ് തോമസ്. വിജയം ഉറപ്പാണ്. അഴിമതിക്കെതിരായ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ജയിച്ചാലും തോറ്റാലും ഇരിങ്ങാലക്കുടയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത കൂട്ടുന്നു. വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മ വിശ്വാസം ഉണ്ടെന്ന് എം ടി രമേഷ് പറഞ്ഞു.
കോഴിക്കോട് നോര്‍ത് മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോടിനെ വികസനത്തിന്‍്റെ മുഖമാക്കി മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.