വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ ബോ​ക്‌​സിം​ഗ് ഇ​തി​ഹാ​സ​വും 1980 മു​ത​ല്‍ 1987 വ​രെ മി​ഡി​ല്‍​വെ​യ്റ്റ് ചാം​പ്യ​നാ​യി​രു​ന്ന മാ​ര്‍​വി​ന്‍ ഹാ​ഗ്ല​ര്‍(66) നിര്യാതനായി. ഹാം​ഷെ​യ​റി​ലെ കു​ടും​ബ​വീ​ട്ടി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മാ​ര്‍​വി​ന്‍റെ ഭാ​ര്യ കേ ​ജി. ഹാ​ഗ്ല​റാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

1973 മു​ത​ല്‍ 1987 വ​രെ കാ​യി​ക​ലോ​ക​ത്തെ മിന്നും താരമായിരുന്ന മാ​ര്‍​വി​ന്‍ ര​ണ്ട് സ​മ​നി​ല​യും 52 നോ​ക്കൗ​ട്ടു​ക​ളും സ്വ​ന്ത​മാ​ക്കി 62-3 എ​ന്ന റി​ക്കാ​ര്‍​ഡ് സൃഷ്ടിച്ചിരുന്നു.

1980 ല്‍ ​വേ​ള്‍​ഡ് ബോ​ക്‌​സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ​യും വേ​ള്‍​ഡ് ബോ​ക്സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ​യും മി​ഡി​ല്‍​വെ​യ്റ്റ് കി​രീ​ട​ങ്ങ​ള്‍ ഹാ​ഗ്ല​ര്‍ ചൂടിയിരുന്നു . 1985ല്‍ ​ലാ​സ് വെ​ഗാ​സി​ലെ സീ​സ​ര്‍ പാ​ല​സി​ല്‍ ന​ട​ന്ന തോ​മ​സ് ഹി​റ്റ്മാ​ന്‍ ഹി​യേ​ഴ്ണ്‍​സി​നെ​തി​രാ​യ എ​ട്ട് മി​നി​റ്റി​ല​ധി​കം നീ​ണ്ടു​നി​ന്ന മ​ല്‍​സ​രം ഒ​രു ക്ലാ​സി​ക് ആ​യാ​ണ് വിലയിരുത്തുന്നത്.

1976 മു​ത​ല്‍ 1986 വ​രെ, 36 വി​ജ​യ​ങ്ങ​ളും ഒ​രു സ​മ​നി​ല​യും ഹാ​ഗ്ല​ര്‍ നേ​ടി​ . അതെ സമയം ബോ​ക്‌​സിം​ഗി​ല്‍ നി​ന്നും വി​ര​മി​ച്ച​തി​ന് ശേ​ഷം ന​ട​നും ബോ​ക്സിം​ഗ് ക​മ​ന്‍റേ​റ്റ​റു​മാ​യും സജീവമായിരുന്നു.