വാ​ഷിം​ഗ്ട​ണ്‍ ഡി​സി‍: അ​ഞ്ച് ചൈ​നീ​സ് ക​മ്പ​നി​ക​ള്‍ ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് അമേരിക്കന്‍ ഫെ​ഡ​റ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​മ്മീ​ഷ​ന്റെ കണ്ടെത്തല്‍. ഹു​വാ​വേ ടെ​ക്നോ​ള​ജീ​സ്, ഇ​സ​ഡ് ടി​ഇ കോ​ര്‍​പ​റേ​ഷ​ന്‍, ഹൈ​ടെ​റ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍, ഹാ​ങ്ഷാ​വു ഹി​ക്വി​ഷ​ന്‍ ഡി​ജി​റ്റ​ല്‍ ടെ​ക്നോ​ള​ജി കമ്പ​നി, ദാ​ഹു​വ ടെ​ക്നോ​ള​ജി കമ്പ​നി എ​ന്നി​വ​യാ​ണ് ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണിയായ കമ്പനികളുടെ പട്ടികയിലുള്ളത്.അ​ഞ്ച് ചൈ​നീ​സ് കമ്പ​നി​ക​ളി​ല്‍ നി​ന്നും ഏ​തെ​ങ്കി​ലും ച​ര​ക്കു​ക​ളോ സേ​വ​ന​ങ്ങ​ളോ വാ​ങ്ങു​ന്ന​തി​ല്‍ നി​ന്ന് ഏ​ജ​ന്‍​സി​ക​ളെ വി​ല​ക്കി 2020 ഓ​ഗ​സ്റ്റി​ല്‍ അ​മേ​രി​ക്ക ച​ട്ട​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.