ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപിക്കും. മുതിര്‍ന്ന താരങ്ങള്‍ക്കൊന്നും വിശ്രമം അനുവദിക്കില്ലെന്നാണ് സൂചന. വിരാട് കോലിയോ രോഹിത് ശര്‍മ്മയോ വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ടീമില്‍ കാര്യമായ സര്‍പ്രൈസുകള്‍ ഉണ്ടാവില്ലെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും വിജയ് ഹസാരെ സീസണില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഇരുവരും കാത്തിരിക്കണമെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചു.
ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 125 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 49 റണ്‍സ് നേടിയ ജേസന്‍ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍.