മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നാളെ മുതല്‍ മാത്രമെ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടുകയുള്ളൂ. വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിനുള്ള പാസ് ലഭിച്ചവര്‍ക്ക് മാത്രമെ ഇക്കുറിയും ശബരിമലയിലേക്ക് പ്രവേശനമുള്ളൂ.

ഇത്തവണ ദിവസേന പതിനായിരം പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 48 മണിക്കൂറിനുളളില്‍ പരിശോധിച്ച ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. മീനമാസ പൂജകള്‍ക്ക് ശേഷം 19 മുതല്‍ ശബരിമല ഉത്സവത്തിന് കൊടിയേറും.

27ന് രാത്രി പളളിവേട്ടയും 28ന് ഉച്ചയ്ക്ക് ശേഷം പമ്പയില്‍ ആറാട്ടും നടക്കും. 28ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വിഷുവിനായി ക്ഷേത്രനട ഏപ്രില്‍ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും.