മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ മുംബൈ പോലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസ് അറസ്റ്റില്‍. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്ഫോടക വസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ അംബാനിയുടെ വീടിനു സമീപം പാര്‍ക്ക് ചെയ്യാനുള്ള ഗൂഢാലോചനയില്‍ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. എന്‍ ഐ എ മുംബൈ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവം ആദ്യം അന്വേഷിച്ചത് സച്ചിന് ആണ്.