തിരുവനന്തപുരം: പുതുപ്പള്ളിയിലും നേമത്തും മത്സരിക്കുെമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ചാണ്ടി. ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ ഇതുവരെ മത്സരിച്ചിട്ടില്ല. ഇനി മത്സരിക്കാനുള്ള ആലോചനയുമില്ലെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു..
നേമത്തെ സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ച് ഇത്ര അനിശ്ചിതത്വത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യത്തെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനിശ്ചിതത്വമൊക്കെ മാറും എന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരിക്കുന്നത് സംബന്ധിച്ച തന്റെ നിലപാട് രാവിലെ തന്നെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പോകുന്നുണ്ടെന്ന കാര്യം വിളിച്ച് പറഞ്ഞപ്പോഴാണ് താന്‍ അറിയുന്നത്. ആ അറിവേ ഇക്കാര്യത്തില്‍ തനിക്കുള്ളു. നിലവില്‍ എല്ലാ മണ്ഡലത്തിലും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. നേമത്തും അങ്ങനെ തന്നെയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.