ഐഎസ്‌എല്‍ 2020-21 ഫൈനല്‍ മത്സരപത്തില്‍ മുംബൈ സിറ്റി എടികെ മോഹന്‍ ബഗാനെ നേരിടുന്നു. മഡ്ഗാവിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം.

ലീഗിലെ ഈ സീസണിലെ 114 മത്സരങ്ങള്‍ക്ക് ശേഷം മികച്ച രണ്ട് ടീമുകള്‍ ഫൈനല്‍ വിജയത്തിനായി ഏറ്റുമുട്ടുകയാണ്. ലീഗ് ഘട്ടത്തില്‍ സമാനമായ റെക്കോര്‍ഡുകള്‍ നേടിയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. 12 വിജയങ്ങള്‍, 4 തോല്‍വികള്‍ എന്നിവയാണ് ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും നേടിയത്.