അഹ്​മദാബാദ്​: ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യ എട്ടുവിക്കറ്റിന് പരാജയപ്പെട്ടതിന്​ പിന്നാലെ നായകന്‍ വിരാട്​ കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു. ഫോമിലുള്ള ഓപ്പണര്‍ രോഹിത്​ ശര്‍മക്ക്​ വി​ശ്രമം അനുവദിച്ച തീരുമാനത്തില്‍ അതൃപ്തി അറിയിച്ചാണ് പ്രമുഖരുള്‍പ്പടെ ഒട്ടേറെ പേര്‍ രംഗത്തെത്തിയത്​.

രോഹിത്​ ആദ്യത്തെ ഏതാനും മത്സരങ്ങളില്‍ ഉണ്ടാകില്ലെന്ന്​ കോഹ്​ലി നേരത്തേ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രോഹിതിനെ പുറത്തിരുത്തിയ തീരുമാനം ഞെട്ടിക്കുന്നതായിരുന്നെന്നും ട്വന്‍റി 20 ലോകകപ്പിന്​ മുമ്ബ്​ ​അദ്ദേഹത്തെ പോലുള്ളവര്‍ക്ക്​ പരമാവധി അവസരം നല്‍കണമെന്നും മുന്‍ ഇന്ത്യന്‍ താരം മനോജ്​ തിവാരി പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയും നിരവധി ആരാധകര്‍ രോഹിതിനെ കളിപ്പിക്കണമെന്നാവശ്യപ്പെട്ട്​ രംഗത്തെത്തി. കരുത്തരായ ഇംഗ്ലണ്ടിനെതിരെ പോരിനിറങ്ങു​േമ്ബാള്‍ ഫുള്‍ ടീമുമായി വേണം കളിക്കാനിറങ്ങാനെന്നും ചിലര്‍ ഓര്‍മിപ്പിച്ചു. ഞായറാഴ്ചയാണ്​ രണ്ടാം ട്വന്‍റി 20.