ന്യൂയോര്‍ക്ക്: അമേരിക്കന്‍ കമ്ബനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് വികസിപ്പിച്ച കോവിഡ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് അംഗീകാരം. ഇതോടെ ജോണ്‍സണിന്‍െറ കോവിഡ് വാക്സിന് കോവാക്സ് പദ്ധതിയിലടക്കം ഉള്‍പ്പെടുത്തും.
ഫൈസര്‍ – ബയോടെക്ക്, ആസ്ട്രസെനക എന്നീ കമ്പനികളുടെ വാക്സിനുകള്‍ക്ക് ശേഷം അംഗീകാരം നേടുന്ന വാക്സിനാണ് ജോണ്സണ് ആന്‍ഡ് ജോണ്സണിേന്റത്. നേരത്തെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്സിന് അംഗീകാരം നല്‍കിയിരുന്നു.
അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഈ ഒറ്റ ഡോസ് വാക്സിന് വിപണിയിലെത്തൂ. തുടര്‍ന്ന് 500 മില്യണ്‍ ഡോസുകള്‍ കോവാക്സ് പദ്ധതിയിലൂടെ വിതരണം ചെയ്യാനാണ് കമ്ബനിയുടെ നീക്കം.
എന്നാല്‍, ഏതാനും ഡോസുകള്‍ വരും മാസങ്ങളില്‍ തന്നെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് ഡബ്ല്യു.എച്ച്.ഒയുടെ മുതിര്‍ന്ന ഉപദേശകന് ഡോ. ബ്രൂസ് ഐല്‍വാര്‍ഡ് പറഞ്ഞു.