കൊച്ചി: വാളയാറില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ അമ്മയെ അങ്കമാലി പോലിസ് കസ്റ്റഡിയില്‍ എടുത്തു.ഇവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബംഗാളില്‍ നിന്നും എത്തിയ വണ്ടിയിലുണ്ടായിരുന്ന സ്ത്രീയാണിവരെന്ന് പോലിസ് പറഞ്ഞു.വാളയാറില്‍ വെച്ച്‌ പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ഇവര്‍ ഇതേ വണ്ടിയില്‍ പോരുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം.തുടര്‍ന്ന് ഈ വാഹനം അങ്കമാലിയില്‍ എത്തിയപ്പോള്‍ പോലിസ് വാഹനം പരിശോധിച്ച്‌ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് അങ്കമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.