കോ​ട്ട​യം : ഉ​ള്ളി, സ​വാ​ള വി​ല കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​പ​ണി​യി​ല്‍ ഇ​ട​പെ​ടു​മെ​ന്ന വാ​ക്ക് പാ​ഴാ​യി. ആ​ഴ്ച​യൊ​ന്ന് ക​ഴി​ഞ്ഞി​ട്ടും ഉ​ള്ളി വി​ല മേ​ലോ​ട്ട് കു​തി​ക്കു​ക​യാ​ണ് . ഇ​ന്ന് മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്ളി​ക്ക് കി​ലോ 100 രൂ​പ​യാ​ണ് വി​ല എത്തിയിരിക്കുന്നത് .

ചി​ല്ല​റ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​മ്ബോ​ള്‍ വി​ല വീ​ണ്ടും ഉ​യ​രും. അ​തേ​സ​മ​യം സ​വാ​ള വി​ല​യി​ല്‍ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന് 70 രൂ​പ​യാ​ണ് സ​വാ​ള​യ്ക്ക് മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ല.

വി​ല കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​പ​ണി​യി​ല്‍ ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​ണ്ടു ട​ണ്‍ സ​വാ​ള നാ​ഫെ​ഡ് വ​ഴി സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ച്‌ കി​ലോ 50 രൂ​പ നി​ര​ക്കി​ല്‍ സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ല്‍ സ​പ്ലൈ​കോ ഡി​പ്പോ​ക​ളി​ല്‍ ഇ​വ എ​ത്തി​യി​ല്ല.