നേമം മണ്ഡലത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ പറഞ്ഞു. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍.
അതേസമയം നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നും വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും.

കഴിഞ്ഞ ദിവസം നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നതായി ആയിരുന്നു റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് പറയുന്നത് എന്തായാലും അതിനൊപ്പം നില്‍ക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നത്. നേമത്ത് ആര് എന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ മുല്ലപ്പള്ളിയോ രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ തയ്യാറായിട്ടില്ല. ജനപിന്തുണയുള്ളതും ശക്തനുമായ നേതാവിനെയാകും നേമത്ത് സ്ഥാനാര്‍ത്ഥിയാക്കുക എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.